Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമരാമത്ത് പ്യൂണ്‍ ചമഞ്ഞ് പണം തട്ടിയെടുത്തയാളെ പോലീസ് പിടികൂടി.
02/02/2018

വൈക്കം: കോടതി പരിസരത്തുനിന്ന് പൊതുമരാമത്ത് പ്യൂണ്‍ ചമഞ്ഞ് പണം തട്ടിയെടുത്തയാളെ പോലീസ് അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്ന് പിടികൂടി. കുറവിലങ്ങാട് ആക്കാമാറ്റത്തില്‍ അഗസ്റ്റിന്‍ (67)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മൂത്തേടത്തുകാവ് സ്വദേശിയായ വേണുഗോപാല്‍ പൊതുമരാമത്ത് ലേലത്തില്‍ പങ്കെടുക്കാന്‍ നിരതദ്രവ്യമടക്കാന്‍ പാലാ ഗോപാല്‍ പൊതുമരാമത്ത് ലേലത്തില്‍ പങ്കെടുക്കാന്‍ നിരതദ്രവ്യമടക്കാന്‍ പാലായിലേക്ക് പോകുംവഴി കോടതി പരിസരത്തുവെച്ച് എക്‌സി. എഞ്ചിനീയറെ ഫോണില്‍ ബന്ധപ്പെടുന്നു. ഈ സമയം ഫോണ്‍ സംഭാഷണം രഹസ്യമായി കേട്ട അഗസ്റ്റിന്‍ എഞ്ചിനീയര്‍ പറഞ്ഞയച്ച പ്യൂണ്‍ താനാണെന്നും പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതനുസരിച്ച് വേണുഗോപാല്‍ അടക്കാന്‍ കൊണ്ടുവന്ന 7250 രൂപ ഇയാളെ ഏല്‍പിക്കുന്നു. എന്നാല്‍ വൈകുന്നേരം പണം പൊതുമരാമത്ത് ഓഫീസില്‍ കിട്ടിയില്ലെന്ന വിവരമനുസരിച്ച് വേണുഗോപാല്‍ പോലീസില്‍ പരാതി നല്‍കുന്നു. പോലീസ് കോടതി ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഗസ്റ്റിനെ കുറവിലങ്ങാട്ടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. സി.ഐ എസ്.ബിനു, ജൂനിയര്‍ എസ്.ഐ രൂപേഷ്‌കുമാര്‍, എ.എസ്.ഐ കെ.വി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.