Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദ്വിദിന പരിശീലന ക്യാമ്പ്
02/02/2018
മത്സ്യമേഖലയിലെ വനിതകള്‍ക്കായി ചെമ്പില്‍വെച്ച് നടത്തി പരിശീലനപരിപാടിയില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുമായി വനിതകള്‍.

വെക്കം: കേന്ദ്രസര്‍ക്കാരിന്റെ 'എന്റെ ഗ്രാമം എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണകേന്ദ്രത്തിന്റെയും നെറ്റ് ഫിഷ് എം.പി.ഇ.ഡി.എയുടെയും നേതൃത്വത്തില്‍ മത്സ്യമേഖലയിലെ വനിതകള്‍ക്കായി ചെമ്പില്‍ ദ്വിദിന പരിശീലന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.കെ രമേശന്‍, സി.ഐ.എഫ്.ടി പ്രിന്‍സിപ്പള്‍ ഡോ. ആശ ലത, നെറ്റ് ഫിഷ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സംഗീത എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സ്യസംഘങ്ങളെ പ്രതിനിധീകരിച്ച് മുപ്പതോളം വനിതകള്‍ ക്യാമ്പില്‍ പങ്കെടുത്തു. കക്കാറോള്‍, സമൂസ, കട്‌ലെറ്റ്, ഫിഷ് കട്‌ലെറ്റ്, ഫിഷ് ബോര്‍, ഫിഷ് ഫിംഗര്‍, ബ്രഡ് ചെമ്മീന്‍ എന്നീ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനാണ് പരിശീലനം നല്‍കിയത്. സി.ഐ.എഫ്.ടി സയന്റിസ്റ്റ് ശ്രീലക്ഷ്മി, ടെക്‌നിക്കല്‍ ഓഫീസര്‍മാരായ നോബി, ദിനേശ്, പ്രഭു എന്നിവര്‍ സാങ്കേതിക പരിശീലനത്തിന് നേതൃത്വം നല്‍കി.