Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍
02/02/2018
വല്ലകം സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിന് ഫൊറോന പള്ളി വികാരി ഫാ: പോള്‍ ചിറ്റിനപ്പിള്ളി കൊടിയേറ്റുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ അന്തോനീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും പെരുന്നാളിന്് ഫൊറോന പള്ളി വികാരി ഫാ: പോള്‍ ചിറ്റിനപ്പിള്ളി കൊടിയേറ്റി. വികാരി ഫാ: പീറ്റര്‍ കോയിക്കര, ഫാ:ഡിസ്റ്റോ കദളിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച മാതാവിന്റെ ചിത്രം ആലേഖനം ചെയ്ത കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. പള്ളി ഭാരവാഹികളായ സാജു പാറയില്‍, ജോയി വെളുത്തേടത്ത്, ജോസ് സൂര്യപ്പള്ളില്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഫൊറോന പള്ളി വികാരി ഫാ: പോള്‍ ചിറ്റിനപ്പിള്ളി കുര്‍ബാന അര്‍പ്പിച്ചു. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാ വിരുന്നും സ്‌നേഹ വിരുന്നും നടത്തി. 4ന് പരിശുദ്ധ കന്യകാമാതാവിന്റെ പെരുന്നാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ: മാത്യു തച്ചില്‍, ഫാ: തോമസ് ബ്ലായില്‍ എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് പ്രദക്ഷിണം പുറപ്പെടും.