Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
02/02/2018
സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ വാര്‍ഷികവും കുടുംബസംഗമവും ടൗണ്‍ പ്രസിഡന്റ് ജി.മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് ഏരിയ കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തി. പ്രസിഡന്റ് സി.എന്‍. രഘുനാഥന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന കുടുംബസംഗമം ടൗണ്‍ പ്രസിഡന്റ് ജി. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓമന ബാഹുലേയന്‍, ശിവന്‍കുട്ടി, റ്റി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കെ.ജി രാജലക്ഷ്മി, എ.എന്‍ കരുണാകരന്‍ നായര്‍, വി. സുകുമാരന്‍, എസ്. അരവിന്ദാക്ഷന്‍, ഒ.കെ കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.