Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാപ്രസാദ ഊട്ടിന്റെ ദീപപ്രകാശനം
02/02/2018
വാഴേക്കാട് ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മഹാപ്രസാദ ഊട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: വാഴേക്കാട് 642- ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖാ യോഗം വക ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മഹാപ്രസാദ ഊട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. ഉത്സവത്തിലെ പ്രധാന ആചാരമാണ് കൊടിയേറ്റിനു ശേഷമുള്ള പ്രസാദ ഊട്ട്. ക്ഷേത്രം തന്ത്രി എന്‍.വി ശിവദാസന്‍, മേല്‍ ശാന്തി അജി, കീഴ്ശാന്തി അക്ഷയ് ഉണ്ണാത്തുതറ എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് എന്‍.കെ പങ്കജാക്ഷന്‍, കെ. രാജു, പി.എന്‍ വിജയന്‍, പി.പിസന്തോഷ്്്, സി.എന്‍ മോഹനന്‍, അനിത റെജി, കോമള കടയാറ്റില്‍, സുജിത്ത് സുരേന്ദ്രന്‍, അജിത്ത് സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി