Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
01/02/2018
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വേമ്പനാട്ട് കായലില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നതിന് ഉപയോഗിച്ച കുട്ടയും വലയും.

വൈക്കം: വേമ്പനാട്ട് കായലില്‍ നിന്നും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ ടി.വി പുരം ഭാഗത്ത് നിന്നുമാണ് അനധികൃത ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ നിയമ വിധേയമല്ലാതെ മത്സ്യബന്ധനങ്ങള്‍ നടത്തിവന്നത് സ്ഥിരം തൊഴിലാളികളുടെ ഉപജീവനത്തെ തന്നെ ബാധിക്കുന്ന ഒന്നായി മാറിയിരുന്നു. ഇതേത്തുടര്‍ന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. അനധികൃത മത്സ്യബന്ധനം നിരോധിച്ച വിഭാഗത്തില്‍ പെടുന്ന കുട്ട വഞ്ചിയും വലകളും അടക്കമുള്ള ഉപകരണങ്ങളാണ് ഫിഷറീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ കായലില്‍ അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്ക് തടസ്സം നേരിടുന്ന യാതൊരുവിധ മത്സ്യബന്ധന രീതികളും വൈക്കം കായലില്‍ അനുവദിക്കില്ലെന്ന് ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ബി. നൗഷാദ് അറിയിച്ചു. റെയ്ഡില്‍ സി.നൗഫല്‍, ഗിരീഷ് എന്നിവരും പങ്കെടുത്തു.