Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വിധവാ ക്ഷേമസംഘം ടി.വി പുരം പഞ്ചായത്ത് സമ്മേളനം നടത്തി
01/02/2018

വൈക്കം: വിധവാ പെന്‍ഷന്‍ മൂവായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും സ്വീപ്പര്‍ ജോലി വിധവകള്‍ക്കായി സംവരണം ചെയ്യണമെന്നും കേരള വിധവാ ക്ഷേമസംഘം ടി.വി പുരം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കനകമ്മ പുരുഷന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തങ്കമണി തങ്കപ്പന്‍, ശിവകുമാരി, രജനി കീലായില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി രജനി കീലായില്‍ (പ്രസിഡന്റ്), റീത്താമ്മ കുമ്മങ്കേരില്‍ (വൈസ് പ്രസിഡന്റ്), പൊന്നമ്മ മട്ടമ്മയില്‍ (സെക്രട്ടറി), ജയ പാലക്കാട്ട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.