Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി
31/01/2018
മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമപദ്ധതിയുടെ അയ്മനം ഗ്രാമസഭയില്‍ മാതംഗി സത്യമൂര്‍ത്തി സംസാരിക്കുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആലിച്ചന്‍ എന്നിവര്‍ സമീപം

കോട്ടയം: മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയുടെ അയ്മനത്തെ ഗ്രാമസഭയില്‍ മാതംഗി സത്യമൂര്‍ത്തി പങ്കെടുത്തു. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നുവെന്ന് പ്രഗത്ഭ കര്‍ണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി. കേരളത്തിന്റെ കലാ-സാംസ്‌കാരിക-സാമൂഹിക മേഖലകളെ കോര്‍ത്തിണക്കി ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള വിനോദസഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെ മാതംഗി സത്യമൂര്‍ത്തി അഭിനന്ദിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമപദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അയ്മനത്ത് നടന്ന പ്രത്യേക ടൂറിസം ഗ്രാമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലെ സുസ്ഥിരവികസന പ്രയത്‌നങ്ങള്‍ക്ക് എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയ്മനം ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷനും സഹകരിച്ചാണ് മാതൃക ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാറാണ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആലിച്ചന്‍ അധ്യക്ഷനായിരുന്നു. മീനച്ചിലാര്‍ സംരക്ഷണ പദ്ധതി കോ-ഓഡിനേറ്റര്‍ അഡ്വ. കെ അനില്‍കുമാര്‍, കുമരകം ഡെസ്റ്റിനേഷന്‍ കോ-ഓഡിനേറ്റര്‍ ഭഗത് സിംഗ് വി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.