Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴേകാട് 642-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശ്രീനാരായണ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
31/01/2018
വാഴേകാട് 642-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശ്രീനാരായണ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ശിവദാസന്‍ കൊടിയേറ്റുന്നു

വൈക്കം: വാഴേകാട് 642-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ശിവദാസന്‍ കൊടിയേറ്റി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. രമേശന്‍ മാധവശ്ശേരില്‍, ദാസന്‍ പൂവന്‍തറ, സജിത്ത് സത്യന്‍ എന്നിവരാണ് വഴിപാടായി സമര്‍പ്പിച്ചത്. കൊടിയേറ്റ് ചടങ്ങിന് മേല്‍ശാന്തി അജി മുളന്തുരുത്തി, കീഴ്ശാന്തി അക്ഷയ് എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എന്‍.കെ പങ്കജാക്ഷന്‍, സെക്രട്ടറി പി.എന്‍ വിജയന്‍, വനിതാസംഘം പ്രസിഡന്റ് അനിതറെജി, സെക്രട്ടറി കോമള കടയാറ്റില്‍, സുജിത്ത് സുരേന്ദ്രന്‍, അജിത്ത് സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിന്റെ പ്രധാന പരിപാടിയായ പകല്‍പ്പൂരം ഫെബ്രുവരി 4ന് വൈകിട്ട് 3ന് ക്ഷേത്ര മൈതാനത്ത് നടക്കും. താളവാദ്യ കലാകാരന്‍ന്മാര്‍ പൂരത്തിന് മേളമൊരുക്കും.