Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ 1 മുതല്‍ 5 വരെ ആഘോഷിക്കും
31/01/2018

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നു മുതല്‍ ഫെബ്രുവരി 5 വരെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 5.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വചനസന്ദേശം, വി.കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. ഫൊറോനാ വികാരി റവ. ഡോ.പോള്‍ ചിറ്റിനപ്പിള്ളി കാര്‍മ്മികത്വം വഹിക്കും. 7ന് വാഹന വെഞ്ചരിപ്പ്. തുടര്‍ന്ന് ആദ്യത്തെ ഏഴു കുടുംബയൂണിറ്റുകളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും. ആരാധനാ ദിനമായ വെള്ളിയാഴ്ച രാവിലെ 6.30ന് ഫാ.ഡിസ്റ്റോ കദളിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് കുടുംബയൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ആരാധന, വൈകിട്ട് 4ന് പൊതു ആരാധന, ഫാ.തോമസ് വൈക്കത്തുപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം, സന്ദേശം, 7ന് കുടുംബയൂണിറ്റുകളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും. ശനിയാഴ്ച വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആചരണം, വൈകിട്ട് 5ന് ഫാ.ടോസി നികര്‍ത്തിലിന്റെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, ഫാ.ജോഷി വേഴപ്പറമ്പിലിന്റെ തിനാള്‍ സന്ദേശം, തുടര്‍ന്ന് പട്ടണപ്രദക്ഷിണം. 4ന് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആചരണം, 7ന് വിശുദ്ധബലി, വൈകിട്ട് 5ന് റവ.ഫാ.മാത്യൂ തച്ചിലിന്റെ കാര്‍മ്മികത്വത്തില്‍ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ.തോമസ് ബ്ലായിലിന്റെ തിരുനാള്‍ സന്ദേശം, തുടര്‍ന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം. 5ന് മരിച്ചവരുടെ അനുസ്മരണദിനമായി ആചരിക്കും. രാവിലെ 6.30ന് ദിവ്യബലിയും സിമിത്തേരി സന്ദര്‍ശനവും നടക്കുമെന്ന് വികാരി ഫാ.പീറ്റര്‍ കോയിക്കര അറിയിച്ചു.