Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എ അപ്പച്ചന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം
31/01/2018

വൈക്കം: പ്രമുഖ രാഷ്ട്രീയനേതാവും സഹകാരിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന കെ.എ അപ്പച്ചന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം ഇന്ന് (1ന്) വൈകിട്ട് 4ന് തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നടക്കും. കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. കെ.എം മാണി എം.എല്‍.എ, പി.ജെ ജോസഫ് എം.എല്‍.എ, ജോസ് കെ മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ഉണ്ണിയാടന്‍ എക്‌സ് എം.എല്‍.എ, സണ്ണി തെക്കേടം, വിവിധ രാഷ്ട്രീയ നേതാക്കളായ അഡ്വ. പി.പി സിബിച്ചന്‍, കെ.ശെല്‍വരാജ്, എം.ഡി ബാബുരാജ്, ഇ.എം കുഞ്ഞുമുഹമ്മദ്, അഡ്വ. ആന്റണി കളമ്പുകാടന്‍, ബഷീര്‍ പുത്തന്‍പുര, പി.ജി ബിജുകുമാര്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, എം.പി ജയപ്രകാശ്, സജി വര്‍ഗ്ഗീസ്, നടുവിലെ കുറിച്ചില്‍ എം.എ അക്ബര്‍, ബിലാല്‍ വൈക്കം, ഫിറോസ് മാവുങ്കല്‍, ജോസ് ജേക്കബ്ബ് വേലിക്കകം, പി.വി കുര്യന്‍ പ്ലാക്കോട്ടയില്‍ തുടങ്ങിയവര്‍ സംസാരിക്കും.