Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാഗാന്ധിയുടെ 70-ാമത് രക്തസാക്ഷിത്വ ദിനമാചരിച്ചു
31/01/2018
ഗാന്ധിസ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിസമാധി സമര്‍പ്പണദിനാചരണം മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 70-ാമത് രക്തസാക്ഷിത്വ ദിനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ പി.എന്‍ ബാബു, അഡ്വ. എ.സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, നേതാക്കളായ അഡ്വ. വി.സമ്പത്ത് കുമാര്‍, ടി.ടി സുദര്‍ശനന്‍, മോഹനന്‍ പുതുശേരി, എം.ടി അനില്‍കുമാര്‍, കെ.കെ സചിവോത്തമന്‍, ഷേര്‍ലി ജയപ്രകാശ്, ഷാജി വല്ലൂത്തറ, ജോയി ചെത്തിയില്‍, അനൂപ് വിജയന്‍, സൗദാമിനി, സുമ കുസുമന്‍, രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

തലയോലപ്പറമ്പ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 70-ാമത് രക്തസാക്ഷിത്വ ദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നീ പരിപാടികളോടെ ആചരിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാനം ചെയ്തു. ചടങ്ങില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.ടി ജെയിംസ്, എം.കെ ഷിബു, എസ്.ജയപ്രകാശ്, ഇ. കെ രാധാകൃഷ്ണന്‍, റജി മേച്ചേരില്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് വിജയമ്മ ബാബു, തുളസി മധുസൂദനന്‍, റഷീദ് മങ്ങാടന്‍, പോള്‍ തോമസ്, ജെസ്സി വര്‍ഗീസ്, ഷാജി പുഴലേലി, കെ.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: അഹിംസ ആയുധമാക്കി വിദേശ ശക്തികളോട് പോരാടി രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന രാഷ്ട്രപിതാവ് മഹാത്മജിയെ കാലം മറക്കുന്ന സാഹചര്യങ്ങളാണ് കാണുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് പറഞ്ഞു. ഗാന്ധിസ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിസമാധി സമര്‍പ്പണദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹാത്മജിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും പുതിയ തലമുറയ്ക്ക് പകരാന്‍ ഗാന്ധിജി അനുസ്മരണ ചടങ്ങുകള്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാനേജിംഗ് ട്രസിറ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാധാ.ജി.നായര്‍, മനോഹര്‍ ജി.പൈ, പ്രൊഫ. നാരായണന്‍, പി.എസ് നന്ദനന്‍, കെ.കെ രാധാകൃഷ്ണന്‍, കെ.ഗോവിന്ദന്‍ നായര്‍, പ്രൊഫ. എ.ശാന്ത, യോഗാചാര്യ മുരളീധരന്‍, എസ്. ശ്രീകുമാര്‍, അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.