Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി
31/01/2018
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശിവഗിരിമഠം സുഗതന്‍ തന്ത്രിയെ ദേവസ്വം പ്രസിഡന്റ് വി.വി വേണുഗോപാല്‍ പൂര്‍ണ്ണകും‘ം നല്‍കി സ്വീകരിക്കുന്നു

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ മുഖ്യകാര്‍മികത്വം ഏറ്റെടുക്കാനെത്തിയ ശിവഗിരിമഠം സുഗതന്‍ തന്ത്രിയെ ക്ഷേത്രകവാടത്തില്‍ ദേവസ്വം പ്രസിഡന്റ് വി.വി വേണുഗോപാല്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് കലശമണ്ഡപത്തില്‍ ആചാര്യവരണം നടത്തി. മാത്തനം അശോകന്‍ തന്ത്രി, ഉണ്ണിശാന്തി, ടി.ആര്‍ രമേശന്‍, കെ.മോഹന്‍ദാസ്, വി.വേലായുധന്‍, വി.കെ വിജയന്‍, അംബികാദിവാകരന്‍, പ്രമീഷ് കൂടല്ലിച്ചിറ, കുഞ്ഞുമണി, പൊന്നുമണി എന്നിവര്‍ നേതൃത്വം നല്‍കി.