Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരംഭകത്വ വികസന പരിപാടി
30/01/2018
കോട്ടയം സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംരംഭകത്വ വികസന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഭിന്നശേഷിക്കാര്‍ക്കുള്ള കോട്ടയം സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള സ്വയം തൊഴില്‍ സംരംഭകര്‍ക്കായി സംരംഭകത്വ വികസന പരിപാടി നടത്തി. സെന്റ്‌ജോര്‍ജ്ജ് പാരിഷ് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം സബ്‌റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.പി ഗൗതമന്‍, എന്‍.ജി ഇന്ദിര, സജിമോന്‍ വര്‍ഗീസ്, എം.അനില്‍കുമാര്‍, പി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. റിസര്‍വ് ബാങ്ക് പ്രതിനിധി ടി.കെ ലക്ഷ്മി ക്ലാസ് എടുത്തു.