Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം
30/01/2018

വൈക്കം: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം ഡിവിഷന്‍ സെക്രട്ടറി സി.കെ ലതീഷ് ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് എല്‍.ഐ.സി എജന്റുമാര്‍ ഫെബ്രുവരി 6ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു പ്രസിഡന്റ് എസ്.ഹരിദാസന്‍ നായര്‍, പി.കെ സദാശിവന്‍, കെ.എസ് സജീവ്കുമാര്‍, എ.എന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ സദാശിവന്‍ (പ്രസിഡന്റ്), ഡി.പ്രദീപ് (വൈസ് പ്രസിഡന്റ്), പി.പ്രസന്നന്‍ (സെക്രട്ടറി), കെ.എസ് അമ്പിളി (ജോയിന്റ് സെക്രട്ടറി), എ.എന്‍ ഷാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.