Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സസ്‌പെന്റ് ചെയ്ത തൊഴിലാളിയെ തിരിച്ചെടുക്കണം
30/01/2018

വൈക്കം: ആനന്ദ് ഓയില്‍ മില്ലില്‍ നിന്നും അകാരണമായി സസ്‌പെന്റ് ചെയ്ത രാധാകൃഷ്ണന്‍ എന്ന തൊഴിലാളിയെ അടിയന്തിരമായി തിരിച്ചെടുക്കണമെന്ന് സി പി ഐ ടി വി പുരം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഓയില്‍ മില്ലില്‍ സമരം ആഹ്വാനം ചെയ്ത എ ഐ റ്റി യൂ സിക്ക് പിന്തുണയും പ്രഖ്യാപിച്ചു. തങ്കമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി എസ് ബിജു, സിജീഷ്‌കുമാര്‍, പി ഓമനക്കുട്ടന്‍, എ എസ് മുരളീധരന്‍, നിഷാദ്, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.