Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വി സി എസ് ടാലന്റ് ഫെസ്റ്റ് 2018
30/01/2018
വി സി എസ് ടാലന്റ് ഫെസ്റ്റ് 2018-ന്റെ ഉദ്ഘാടനം ആശ്രമം സ്‌കൂളില്‍ സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കുന്നു.

വൈക്കം: വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വി സി എസ് ടാലന്റ് ഫെസ്റ്റ് 2018 ആശ്രമം സ്‌കൂളില്‍ നടത്തി. എം എല്‍ എ സി കെ ആശ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി സി എസ് ചീഫ് കോ-ഓഡിനേറ്റര്‍ കെ ഡി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് 132 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദിരദേവി നിര്‍വഹിച്ചു. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ സന്തോഷ് കാല സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, വി സി എസ് കോ-ഓഡിനേറ്റര്‍ ആതിരാലക്ഷ്മണ്‍, പ്രിയങ്ക എന്നിവര്‍ സംസാരിച്ചു.