Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയല്‍ വിദ്യാലയ ക്ലാസ്സ് ആരംഭിച്ചു.
18/01/2016
മാനാപ്പള്ളി പാടശേഖരത്തില്‍ വയല്‍ വിദ്യാലയ ക്ലാസ്സിന്റെ ഉദ്ഘാടനം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി നിര്‍വ്വഹിക്കുന്നു.

ഉദയനാപുരം ഗ്രാപഞ്ചായത്തും, ഉദയനാപുരം കൃഷിഭവന്‍ സെന്‍ട്രല്‍ ഐ.ബി.എം എന്നിവയുടെ ആഭിമുഖ്യത്തില്‍ മാനാപ്പള്ളി പാടശേഖരത്തില്‍ വയല്‍ വിദ്യാലയ ക്ലാസ്സ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാതമ്പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി.എസ്.മോഹനന്‍, വാര്‍ഡ് മെമ്പര്‍ സുലോചന പ്രഭാകരന്‍, കൃഷി ഓഫീസര്‍ വി.എം.ബീന, സെന്‍ട്രല്‍ ഐ.ബി.എം ഉദ്യോഗസ്ഥരായ ജയ എലിസബത്ത്, കൃഷിക്കാര്‍ എന്നിവര്‍ പങ്കെടുത്തു. സംയോജിത കീടനിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ രാസകീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ജൈവകൃഷിരീതിയിലൂടെ ഉദ്ദേശം 60 ഹെക്ടര്‍ സ്ഥലത്ത് നെല്ല് ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാനാപ്പള്ളി പാടശേഖരത്തില്‍ തരിശായി കിടന്ന 30 ഏക്കറോളം സ്ഥലത്ത് ഈ വര്‍ഷം പുതുതായി നെല്‍കൃഷി ചെയ്യുന്നുണ്ട്.