Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഡലുകള്‍ കരസ്ഥമാക്കി
30/01/2018
ഏകത-2018 സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മെഡലുകള്‍ കരസ്ഥമാക്കിയ അസീസ്സി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചപ്പോള്‍

വൈക്കം: തിരുവനന്തപുരം എല്‍ എന്‍ സി പി ഇ സ്റ്റേഡിയത്തില്‍ നടന്ന ഏകത-2018 സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അസീസ്സി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള 16 മത്സരാര്‍ത്ഥികള്‍ സ്വര്‍ണ്ണമെഡലും, വെള്ളിമെഡലും, വെങ്കലമെഡലും നേടി. വിജയികളെ അനുമോദിച്ചു നടന്ന ചടങ്ങില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സന്തോഷ്, തലയോലപ്പറമ്പ് പഞ്ചായത്ത് മെമ്പര്‍ ഷിജി വിന്‍സന്റ്, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി ഇടവക വികാരി ഫാദര്‍ ജോണ്‍ പുതുവ, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറ്റില്‍ഡ ഫ്രാന്‍സിസ്, പ്രിന്‍സിപ്പാള്‍ ക്ലെയര്‍ ഫ്രാന്‍സിസ്, പി റ്റി എ പ്രസിഡന്റ് എം കെ തങ്കച്ചന്‍, സുഭാഷ് പുഞ്ചകോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.