Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍ണമെന്റ് ഗേറ്റ് ഉദ്ഘാടനം
29/01/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ നിര്‍മ്മിച്ച ഓര്‍ണമെന്റ് ഗേറ്റ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ ആവിഷ്‌കരിച്ച സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതി സമൂഹത്തിന് മാതൃകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്‌കൂളില്‍ നിര്‍മ്മിച്ച ഓര്‍ണമെന്റ് ഗേറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ധനകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മ്മിച്ച് കൊടുക്കുന്ന ഈ പദ്ധതി നടപ്പാക്കിയതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനമികവ് വര്‍ദ്ധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍, മാനേജര്‍ പി.വി ബിനേഷ്, പി.ആര്‍ ബിജി, എം.പി.സെന്‍, പി.ടി ജിനീഷ്, ഷാജി മാടയില്‍, ഷാജി.ടി.കുരുവിള, പ്രിയ ഭാസ്‌ക്കര്‍, പി.പി സന്തോഷ്, എ.ജ്യോതി, വൈ.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.