Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം
29/01/2018
സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം വൈക്കം സബ് ഓഫീസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. ആഘോഷത്തിന്റെ ഭാഗമായി എത്തിയ പ്രദര്‍ശന വാഹനത്തിന് കച്ചേരിക്കവലയില്‍ ലോട്ടറി തൊഴിലാളികള്‍ ആവേശകരമായ സ്വീകരണം നല്‍കി. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. യൂണീഫോം വിതരണം വി.വി സത്യന്‍ നടത്തി. വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരെ മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ആദരിച്ചു. കൗണ്‍സിലര്‍ ആര്‍ സന്തോഷ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൗണ്‍സിലര്‍ പി.ശശിധരന്‍ വിവാഹസഹായനിധി വിതരണം ചെയ്തു. കൗണ്‍സിലര്‍ സൗദാമിനി മരണാനന്തര ധനസഹായ വിതരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി അപ്പച്ചന്‍, സി.ജയപോപാലന്‍ ഓംപിള്ള, കെ.പി സതീശന്‍, പി.വി പ്രസാദ്, എം.എ ഖാദര്‍, സെബാസ്റ്റ്യന്‍ ജോസഫ്, ഷീബ മാത്യു എന്നിവര്‍ പ്രസംഗിച്ചു.