Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്ധരും ബധിരരും മൂകരും ആയ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും എയ്ഡഡ് പദവി നല്‍ണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
29/01/2018
നീര്‍പ്പാറ അസ്സീസി മൗണ്ട് സ്‌ക്കൂളിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്ധരും ബധിരരും മൂകരും ആയ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും എയ്ഡഡ് പദവി നല്‍ണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീര്‍പ്പാറ അസ്സീസി മൗണ്ട് സ്‌ക്കൂളിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഏറ്റവും പരിഗണന ലഭിക്കേണ്ടവരാണ് ഈ കുട്ടികള്‍. ഇവര്‍ക്കായുള്ള 33 സ്‌കൂളുകള്‍ക്കുമാത്രമേ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എയ്ഡഡ് പദവി നല്‍കാന്‍ സാധിച്ചുള്ളൂ. ബാക്കി വരുന്ന മുപ്പതിലധികം സ്‌കൂളുകള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എ.എസ്.എം.ഐ മദര്‍ ജനറല്‍ സി.സെലസ്റ്റിന്‍ ഫ്രാന്‍സിസ് സ്മരണിക പ്രകാശനം നിര്‍വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍, മോണ്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സഹപാഠിക്കൊരു വീട് ധനസഹായ വിതരണം സെന്റ് ജോസഫ് പ്രൊവിന്‍സ് അസി. പ്രൊവിന്‍ഷ്യല്‍ സി.ക്ലെറ്റി ഫ്രാന്‍സിസും, എന്‍ഡോവ്‌മെന്റ് വിതരണം കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസിക്കുട്ടിയും നിര്‍വഹിച്ചു. വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ ഉപഹാര സമര്‍പ്പണവും കോട്ടയം വിദ്യാഭ്യാസ ഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍ സമ്മാനദാനവും നടത്തി. ജയ ഫ്രാന്‍സിസ്, കെ.വി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക സി.അനറ്റ് ഫ്രാന്‍സിസ്, വത്സമ്മ, കെ.പി പവിത്രന്‍, എം.വര്‍ഗീസ്, വി.എം നിര്‍മ്മല എന്നിവര്‍ക്ക് ചടങ്ങില്‍വെച്ച് യാത്രയയപ്പ് നല്‍കി.