Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴേകാട് ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവത്തിന് 31ന് കൊടിയേറും
29/01/2018

വൈക്കം: വാഴേകാട് ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവത്തിന് 31ന് കൊടിയേറും. രാവിലെ എട്ടിനും 9.24നും മധ്യേ തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ ശിവദാസന്‍ തന്ത്രികള്‍ കൊടിയേറ്റും. ഉച്ചക്ക് 12ന് നടക്കുന്ന മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ശ്രീബലി, ഒന്‍പതിന് കലശാഭിഷേകം, 10ന് ഉച്ചപൂജ, തുടര്‍ന്ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 10.30ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊടുക്കല്‍, ഉച്ചക്ക് 12ന് പ്രസാദഊട്ട്, രാത്രി 8.30ന് കാവടി ഘോഷയാത്ര, ഒന്‍പതിന് ഗാനമേള. രണ്ടിന് രാവിലെ എട്ടിന് ശ്രീബലി, 10ന് ഉച്ചപൂജ, തുടര്‍ന്ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകുന്നേരം അഞ്ചിന് സര്‍വൈശ്വര്യപൂജ, രാത്രി 8.30ന് കാവടി ഘോഷയാത്ര. മൂന്നിന് രാവിലെ ഏഴിന് പാല്‍കാവടി വരവ്, 10ന് ഉച്ചപൂജ, തുടര്‍ന്ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് താലപ്പൊലി, രാത്രി ഒന്‍പതിന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും. നാലിന് രാവിലെ 8.30ന് ശ്രീബലി, ഉച്ചകഴിഞ്ഞ് മൂന്നിന് പകല്‍പൂരം, തുടര്‍ന്ന് വലിയ കാണിക്ക, രാത്രി 8.30ന് തിരുവാതിരകളി, 9.30ന് കോമഡി ഷോ, പുലര്‍ച്ചെ മൂന്നിന് ആറാട്ടിന് പുറപ്പാട്, തുടര്‍ന്ന് ആറാട്ട് എന്നിവ നടക്കും.