Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി അനുസ്മരണ സമ്മേളനം നടത്തും
29/01/2018

വെക്കം: മഹാത്മജിയുടെ 70-ാമത് ചരമദിനമായ ഇന്ന് (30ന്) വൈക്കം ഗാന്ധി സ്മൃതിമന്ദിരത്തിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന തുടര്‍ന്ന് അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടത്തും. രാവിലെ 10ന് ഗാന്ധി സ്മൃതിഭവന്‍ സ്ഥാപക മാനേജിംഗ് ട്രസ്റ്റി ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തും. അനുസ്മരണ സമ്മേളനം മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് ഉദ്ഘാടനം ചെയ്യും. കലാദര്‍പ്പണം രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, എസ്.എന്‍.ഡി.പി യോഗം താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, ഗൗഢസാരസ്വതസംഘം പ്രസിഡന്റ് മനോഹര്‍ ജി പൈ, പാച്ചുമൂത്തത് ഫൗണ്ടഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ പി നാരായണന്‍, വൈക്കം പത്മനാഭപിള്ള സ്മാരക സമിതി പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ നായര്‍, ചെമ്പിലരയന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വക്കേറ്റ് പി.എസ് നന്ദനന്‍, സീനിയര്‍ സിറ്റിസണ്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോസ് ടി ജോര്‍ജ്ജ് തുടങ്ങിയവര്‍ ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് ശേഷം ഗീത-ഖുര്‍ ആന്‍-ബൈബിള്‍ പാരായണവും സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തും.