Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പി.ടി.എ യോഗം
29/01/2018

വൈക്കം: ടി.വി പുരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രാദേശിക പി.ടി.എ യോഗം മണ്ടാശ്ശേരിയില്‍ സിംമോന്റെ വസതിയില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ അന്റണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രാധാനാദ്ധ്യാപിക ഷാലി ടീച്ചര്‍ സ്വാഗതം പറഞ്ഞു. ബി.പി.ഒ ടി.കെ സുവര്‍ണ്ണന്‍ വിഷയാവതരണം നടത്തി. പഞ്ചായത്തംഗങ്ങളായ ഗീതാ ജോഷി, അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് ജ്യോതി ബാബു, സുജിത് കുമാര്‍, ബിജു കാക്കനാട്, അമൃതനാഥ്, സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.