Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട യാത്രക്കാര്‍ക്ക് കാല്‍നടയായി സഞ്ചരിക്കുവാന്‍ പാതയോരങ്ങള്‍ സജ്ജമാക്കണം
18/01/2016

കാല്‍നടയാത്രക്കാര്‍ക്ക് കാല്‍നടയായി സഞ്ചരിക്കുവാന്‍ പാതയോരങ്ങള്‍ വാസയോഗ്യമാക്കണമെന്നും അപകടങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ വഴിയോരങ്ങളില്‍ ഉള്ള ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ പാതയോരത്ത് സൈഡില്‍ ചേര്‍ന്ന് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് പ്രവര്‍ത്തകയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കല്ലറ, വൈക്കം ടൗണ്‍, തലയോലപ്പറമ്പ്, വെള്ളൂര്‍, ഇടയാഴം തുടങ്ങിയ പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്സുകളും , ഓട്ടോറിക്ഷ, ടെമ്പോ തുടങ്ങിയ വാഹനങ്ങള്‍ക്ക് പ്രത്യേകം സര്‍വ്വീസ് നടത്തുന്നതിന് സ്ഥലങ്ങള്‍ കണ്ടെത്തുകയും സാധാരണക്കാരായ കാല്‍നടയാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ പി.ഡബ്ലിയൂ.ഡിയുടെ നിബന്ധനകള്‍ക്കനുസരിച്ച് വഴികളില്‍ മാര്‍ക്ക് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി ലൈന്‍ നന്നാക്കുന്നതിനും തുടങ്ങിയ പൊതുവായ വിഷയത്തില്‍ വഴിയോരങ്ങളില്‍ യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ കുഴികള്‍ ഇട്ട് മൂടാതെ അനാസ്ഥ കാണിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ജനപ്രതിനിധികള്‍ക്ക് കാല്‍നടയാത്രക്കാര്‍ ഒപ്പിട്ട നിവേദനങ്ങള്‍ ശേഖരിച്ചു നല്‍കുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.സി.സനീഷ് ഉദയംതറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല ഉദ്ഘാടനം ചെയ്തു. നേതാക്കന്മാരായ പി.ജി.ഗോപി, നീണ്ടൂര്‍ പ്രകാശ്, പി.ഷണ്‍മുഖന്‍, വിമല്‍കൃഷ്ണന്‍, സുധീഷ് വടകര, അഭിലാഷ്, സജി ബാലകൃഷ്ണന്‍, ജമാല്‍, അഫ്‌സല്‍, പോള്‍സണ്‍.സി.പീറ്റര്‍, ഷെമീര്‍ അഞ്ചലിപ്പ, എബി ചാമങ്ങണ്ടയില്‍, കുര്യന്‍തോമസ്, എ.എം.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.