Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കവിതാസമാഹാരം പ്രകാശനം ചെയ്തു
29/01/2018
തലയോലപ്പറമ്പ് സംസ്‌കാരയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ വി.കെ രമേശന്റെ കവിതാസമാഹാരം പ്രശസ്ത കവി രേണുകുമാര്‍ പ്രകാശനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സാംസ്‌കരിക സംഘടനയായ സംസ്‌കാരയുടെ ആഭിമുഖ്യത്തില്‍ വി.കെ രമേശന്റെ 'മുഷിഞ്ഞ ഒരുജോഡി ചെരിപ്പിനുമുണ്ടൊരുകഥ' എന്ന കവിതാസമാഹാരം പ്രശസ്ത കവി എം.ആര്‍ രേണുകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന് നല്‍കി പ്രകാശനം ചെയ്തു. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനിയന്‍ അവര്‍മ പുസ്തകം പരിചയപ്പെടുത്തി. ശിവഗിരിമഠം എ.വി അശോകന്‍ മുഖ്യാതിഥി ആയിരുന്നു. അജീഷ് ദാസ്, സുനില്‍ മംഗലത്ത്, ശിവപ്രസാദ് ഇരവിമംഗലം, എം.കെ ഷിബു, കെ.വി പ്രദീപ്കുമാര്‍, പ്രൊഫ കെ.എസ് ഇന്ദു, മധു മനോഹര്‍, ബേബി ടികുര്യന്‍, വി.കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.