Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിപ്പബ്ലിക്ക് ദിന ഘോഷയാത്ര
27/01/2018
നഗരസഭയുടെ നേതൃത്വത്തില്‍ 12 സ്‌കൂളുകള്‍ പങ്കെടുത്ത റിപ്പബ്ലിക്ക്് ദിന ഘോഷയാത്ര വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്ന് പുറപ്പെടുന്നു.

വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ 12 സ്‌കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ റിപ്പബ്ലിക്ക്് ദിന ഘോഷയാത്ര വര്‍ണ്ണാഭമായി. വിവിധ സ്കൂളുകളില്‍ നിന്നെത്തിയ ഘോഷയാത്രകള്‍ വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ സംഗമിച്ചു. അവിടെ നിന്നും ടി.ബി മൈതാനത്തേക്ക് ഘോഷയാത്ര പുറപ്പെട്ടു. വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാപ്രകടനങ്ങള്‍, ടാബ്ലോകള്‍, മുത്തുകുടകള്‍, സ്‌കൂള്‍ ബാന്റ് മേളങ്ങള്‍, സ്റ്റുഡന്റ്്്് പോലീസ് കേഡറ്റുകള്‍ എന്നിവ ഭംഗി പകര്‍ന്നു. മൈതാനത്ത്് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം എസ്്്്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ജി. ശ്രീകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, ആര്‍.സന്തോഷ്, വി.വി സത്യന്‍, ബിജു കണ്ണേഴന്‍, ഡി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്രയ്ക്ക് എസ്.ഹരിദാസന്‍ നായര്‍, ഷേര്‍ളി ജയപ്രകാശ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ശ്രീകുമാരി യു.നായര്‍, ഒ.മോഹനകുമാരി, സിന്ധു സജീവന്‍, എം.ടി അനില്‍കുമാര്‍, ഷിബി സന്തോഷ്, സുമ കുസുമന്‍, കെ.ആര്‍ സംഗീത, അംബരീഷ് ജി.വാസു, സൗദാമിനി എന്നിവര്‍ നേതൃത്വം നല്കി. മികവുറ്റ ഘോഷയാത്രകള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.