Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി.
27/01/2018
ആശ്രമം സ്‌കൂളിലെ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 3-ാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി വാസ്യയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന നിര്‍ദ്ധനകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്ന 3-ാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്നാണ് ശിലയിട്ടത്. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഈട്ടാത്തറ സൂര്യാബാബുവിനാണ് മൂന്നാമത്തെ വീട് നല്‍കുന്നത്. ഓരോ അധ്യായന വര്‍ഷവും 5 വിദ്യാര്‍ത്ഥികള്‍ക്ക് വീതമാണ് വീട് നല്‍കുന്നത്. മുപ്പത്തിരണ്ടരലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മ്മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍.ബിജി, ചീഫ് കോ- ഓര്‍ഡിനേറ്റര്‍ പ്രിയാഭാസ്‌ക്കര്‍, ട്രഷറര്‍. എന്‍.ബാബുരാജ്, ഷാജി മാടയില്‍, കെ.വി പ്രകാശന്‍, ഷാജി.ടി.കുരുവിള, ജയന്തി, റിറ്റു.എസ്.രാജ്, സുധര്‍മ്മ.പി.എസ്, പ്രിജു, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി. 4-ാമത്തെ വീട് കൂവം ചെന്തുരുത്ത്ശാഖയില്‍ ജയവിലാസത്തില്‍ ആര്യാഷാജിയ്ക്ക് നല്‍കും. ഇതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 2ന് രാവിലെ 9ന് നിര്‍മ്മാണ കമ്മിറ്റി ചീഫ് കോ- ഓര്‍ഡിനേറ്റര്‍ പ്രിയാഭാസ്‌ക്കറും ട്രഷറര്‍ എന്‍.ബാബുരാജും ചേര്‍ന്ന് നിര്‍വ്വഹിക്കും.