Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആസ്ഥാനമന്ദിരം ഉദ്ഘാടനം
27/01/2018
തമിഴ് ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : ബ്രാഹ്മണ സമുദായം വോട്ടുബാങ്കായി മാറി നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ പറഞ്ഞു. ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയ്ക്ക് നിര്‍മ്മിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 56 നിയോജക മണ്ഡലങ്ങളില്‍ നിര്‍ണ്ണായക ശക്തിയാണ് ബ്രാഹ്മണസമൂഹം. ഈ ശക്തി അധികാരങ്ങളിലേയ്ക്ക് കയറാന്‍ ഉപയോഗിച്ചില്ലെങ്കില്‍ സമുദായം ഇന്ന് നേരിടുന്ന അവശതകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.എ.എസ് മണി സൗജന്യമായി നല്‍കിയ 5 സെന്റ് സ്ഥലത്താണ് മന്ദിരം നിര്‍മ്മിച്ചത്. പ്രസിഡന്റ് എസ്. വെങ്കിടേശ്വര അയ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് രാമന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. പി.എസ്.രാമന്‍, ഡോ.കെ.എ.എസ് മണി, കെ.വി.എസ് മണി, ഗണപതി അയ്യര്‍, എന്‍.വെങ്കിടാചലം അയ്യര്‍, എസ് .വെങ്കിടേശ്വര അയ്യര്‍, എന്‍.ആര്‍ പരമേശ്വര അയ്യര്‍, കെ.സി കൃഷ്ണമൂര്‍ത്തി, കെ.സുബ്രഹ്മണ്യന്‍, ജി.സുഭാഷ്, അനീഷ് രാജന്‍, ശങ്കരവാദ്യാര്‍, ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.