Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല റോസ്പുരം ദൈവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ പെരുന്നാളിന് കൊടിയേറി
27/01/2018
ഉല്ലല റോസ്പുരം ദൈവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ പെരുന്നാളിന് വികാരി ഫാ. ഫിലിപ്പ് വാഴേപ്പറമ്പില്‍ കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല റോസ്പുരം ദൈവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പെരുന്നാളിന് വികാരി ഫാ. ഫിലിപ്പ് വാഴേപ്പറമ്പില്‍ കൊടിയേറ്റി. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ഡോ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. റെനി കളത്തില്‍, ഫാ. ജീസന്‍ പോള്‍ വേങ്ങാശ്ശേരില്‍ എന്നിവര്‍ കാര്‍മ്മികരായി. 27ന് രാവിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് അമ്പ് എഴുന്നളളിപ്പ് നടത്തി. ഫാ. സാന്റോ കണ്ണമ്പുഴ, ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ എന്നിവര്‍ കാര്‍മ്മികരായി. വൈകിട്ട് ഉല്ലല കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെട്ടു. വികാരി ഫാ. ഫിലിപ്പ് വാഴേപ്പറമ്പില്‍ ഭാരവാഹികളായ തോമസ് കുര്യന്‍ കമ്പിവേലില്‍, വിജി സേവ്യര്‍, സാജന്‍ കുര്യന്‍, ഷിജു കുര്യന്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന പെരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ഡായി കുന്നത്ത്, ഫാ. ഫ്രാന്‍സീസ് ചിറ്റിനപ്പിള്ളി എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന്്് മാരാംവീട് കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെടും. 29ന് രാവിലെ മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും.