Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്നധര്‍ണ്ണ നടത്തി.
27/01/2018
പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മറ്റി കച്ചേരി കവലയില്‍ നടത്തിയ സായാഹ്നധര്‍ണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കച്ചേരി കവലയില്‍ സായാഹ്നധര്‍ണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. തരിയന്‍ മാത്യൂസ്, എബ്രഹാം പഴയകടവന്‍, ജോയി ചെറുപുഷ്പം, ആന്റണി കളമ്പുകാടന്‍, ജോണി വളവത്ത്, വക്കച്ചന്‍ വളവത്ത്, ബെബിച്ചന്‍ തുരുത്തിയില്‍, ലൂക്ക് മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.