Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃത്രിമ അവയവദാന ക്യാമ്പ് -ഫെബ്രുവരി 11ന്
25/01/2018

വൈക്കം: മനസ്സെത്തുന്നിടത്ത് ശരീരമെത്തിക്കുവാന്‍ ബുദ്ധിമുട്ടുന്ന അംഗപരിമിതരായ വ്യക്തികള്‍ക്ക് വേണ്ടി കൃത്രിമ അവയവദാന ക്യാമ്പ് വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. അപകടമോ അസുഖമോ മൂലം കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമകാല്‍ വച്ച് പിടിപ്പിച്ച് ജീവിതം തിരിച്ചുപിടിക്കുവാന്‍ ഈ ക്യാമ്പിലൂടെ അവസരമൊരുക്കുന്നു. അംഗവൈകല്യം വന്ന വ്യക്തികളുടെ കാലിന്റെ അളവ് എടുത്ത് വൈക്കത്ത് വെച്ച് തന്നെ കൃത്രിമകാല്‍ നിര്‍മ്മിച്ച് ശരീരത്തില്‍ ഘടിപ്പിച്ച് നടക്കുവാന്‍ ആവശ്യമായ പരിശീലനവും നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 11ന് വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് നടത്തപ്പെടുന്ന ഈ ക്യാമ്പില്‍ 10000 രൂപ മുതല്‍ 14000 രൂപ വരെ വില വരുന്ന കൃത്രിമകാലുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത് തികച്ചും സൗജന്യമായിട്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100പേര്‍ക്കാണ് ക്യാമ്പിന്റെ പ്രയോജനം ലഭിക്കുന്നത്. യൂ.കെയില്‍ പ്രവര്‍ത്തിക്കുന്ന റോട്ടറി ജയ്പൂര്‍ ലിമ്പ് എന്ന സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. റോട്ടറി ജയ്പൂര്‍ ലിമ്പ് ട്രസ്റ്റി പീറ്റര്‍ സ്വിന്‍സ്‌കോ, ഇന്ത്യയിലെ ഡയറക്ടര്‍ സ്‌കറിയാനോസ് കാട്ടൂര്‍ എന്നിവര്‍ ക്യാമ്പിന്റെ നടത്തിപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കൃത്രിമ കാല്‍ നിര്‍മ്മാണ പ്രക്രിയ വൈപ്പിന്‍പടിക്ക് സമീപമുള്ള റോട്ടറി ക്ലബ്ബ് ഹാളില്‍ വെച്ചു നടത്തപ്പെടും. ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ പേര്, പ്രായം, മേല്‍വിലാസം, ഏത് കാലാണ്, മുട്ടിന് മുകളില്‍ വെച്ചാണോ, മുട്ടിന് താഴെ വെച്ചാണോ കാല്‍ നഷ്ടപ്പെട്ടിരിക്കുന്നത് എന്നീ വിവരങ്ങള്‍ റോട്ടറി ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ 9847546443, 9447152388, 9447835500. കൃത്രിമ കൈ ആവശ്യമുള്ളവര്‍ക്ക് കൈ നല്‍കുന്നതാണ്. വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷിജോ മാത്യൂ, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ എന്‍ ഷൈന്‍കുമാര്‍, ക്യാമ്പ് ചെയര്‍മാന്‍ ജെയിംസ് പാലക്കന്‍, സെക്രട്ടറി റോയി വര്‍ഗീസ്, സാബു വര്‍ഗീസ്, അഡ്വ. കെ പി ശിവജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.