Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അടിയന്തിരപരിഹാരം കാണണമെന്ന് കര്‍ഷക കോഡിനേഷന്‍ കമ്മറ്റി
25/01/2018

വൈക്കം: വെച്ചൂര്‍ കൃഷിഭവനില്‍ ഉള്‍പ്പെട്ട അപ്പര്‍കുട്ടനാടന്‍ മേഖലയിലെ മൂവായിരത്തോളമേക്കര്‍ വരുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അടിയന്തിരപരിഹാരം കാണണമെന്ന് കര്‍ഷക കോഡിനേഷന്‍ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാത്തപക്ഷം ഈ മേഖലയിലെ 2018-19 സീസണിലെ വിരിപ്പ് കൃഷി തരിശിടുന്നതിനാണ് പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന വെച്ചൂര്‍, തലയാഴം, കല്ലറ, അയ്മനം, ആര്‍പ്പുക്കര തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പതിനായിരം ഹെക്ടര്‍ വരുന്ന പാടശേഖരങ്ങളില്‍ ഭൂരിഭാഗവും കരിനിലമാണ്. ഈ പ്രദേശത്ത് ആയിരം നെല്‍മണികള്‍ എണ്ണിതൂക്കിയുള്ള നെല്ല് സംഭരണം പ്രായോഗിമല്ല. അതിനാല്‍ ഈ മേഖലയ്ക്കനുയോജ്യമായ രീതിയില്‍ ഒരു നെല്ല് സംഭരണ പാക്കേജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ മൂന്ന് വര്‍ഷമായി കുടിശ്ശിഖ നില്‍ക്കുന്ന പമ്പിംങ്ങ് സബ്‌സിഡി വിതരണം ചെയ്യണമെന്നും, പമ്പിംങ്ങ് സംബന്ധിച്ച വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നടപടിക്രമങ്ങള്‍ ലഘുകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ രാസവളനയം പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ മേഖലയിലെ പതിനായിരം ഹെക്ടറില്‍ ഏകദേശം 25000 നെല്‍കര്‍ഷകരുടെ അനുബന്ധമേഖലയായ പശുവളര്‍ത്തല്‍, താറാവ് കര്‍ഷകര്‍, ചുമട്ട് തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ ഉള്‍പ്പെടെ ആമ്പതിനായിരം കുടുംബങ്ങളുടെ ജീവനോപാധിയാണ് ഈ മേഖല. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് റ്റി ഒ വര്‍ഗീസ്, സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, മനോജ് ജി, സുന്ദരന്‍ അറയ്ക്കല്‍, ശശി മറ്റം, ബാബു ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.