Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവാവിന് കൈത്താങ്ങായി ജനമൈത്രി പോലീസ്.
25/01/2018
ജനമൈത്രി പോലീസിന്റെയും ടി വി പുരം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോന്നശ്ശേരി സുധീഷിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് വൈക്കം ഡി വൈ എസ് പി കെ സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഇരുകാലുകളും തളര്‍ന്ന് ശരീരത്തിന്റെ ശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവശത അനുഭവിക്കുന്ന യുവാവിന് കൈത്താങ്ങായി ജനമൈത്രി പോലീസ്. കഴിഞ്ഞ 18 വര്‍ഷമായി തളര്‍ന്ന കാലുകളുമായി കഴിയുന്ന ടി.വി പുരം കോന്നശ്ശേരി വീട്ടില്‍ സുധീഷ് (35), അമ്മ ചന്ദ്രിക (55), വല്ല്യമ്മ നാരായണി (74) എന്നിവരടങ്ങുന്ന കുടുംബത്തിന് വീടൊരുക്കിയാണ് ജനമൈത്രി പോലീസ് മാതൃകയാകുന്നത്. ജനമൈത്രി പോലീസിനോടൊപ്പം ടി.വി പുരം പഞ്ചായത്തിന്റെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്. പുതുതായി നിര്‍മിക്കുന്ന വീടിന്റെ കട്ടിളവെയ്പ്പ് വൈക്കം ഡി വൈ എസ് പി കെ സുഭാഷ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍ രാഖി രാജേഷ്, വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബിന്ദു, ജനമൈത്രി സി ആര്‍ ഒ കെ വി സന്തോഷ്, പി ആര്‍ ഒ എന്‍ വി സരസിജന്‍ എന്നിവര്‍ പങ്കെടുത്തു.