Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുരിയങ്കേരി പാടശേഖരത്തിലെ തരിശുനിലം കൃഷിവകുപ്പ് എറ്റെടുത്ത് കൃഷിചെയ്യുക- സി പി ഐ
25/01/2018

വൈക്കം: വെച്ചൂര്‍ വില്ലേജിലെ കട്ടപ്പുറം മുരിയങ്കേരി പാടശേഖരത്തിലെ തരിശുനിലം കൃഷിവകുപ്പ് ഏറ്റെടുത്ത് ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക് നെല്‍കൃഷി ചെയ്യുന്നതിന് നല്‍കണമെന്ന് സി.പി.ഐ അംബികാമാര്‍ക്കറ്റ് ബ്രാഞ്ച് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രമുഖ വ്യവസായ ഗ്രൂപ്പായ ഒബ്‌റോയ് ഗ്രൂപ്പ് വാങ്ങിയ വെച്ചൂര്‍ വില്ലേജിലെ അറുപത് ഏക്കറോളം വരുന്ന പാടശേഖരമാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി തരിശായി കിടക്കുന്നത്. മുന്‍പ് ഇരുപൂ കൃഷി ചെയ്തിരുന്ന പാടശേഖരം ഒബ്‌റോയ് ഗ്രൂപ്പ് വാങ്ങിയശേഷം കൃഷിയിറക്കാതെ കാടുപിടിച്ച് പാമ്പിന്റെയും മറ്റ് ക്ഷുദ്രജീവികളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുമൂലം പ്രദേശവാസികള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. പമ്പിങ് സൗകര്യം ഉള്‍പ്പെടെയുണ്ടായിരുന്ന പാടശേഖരമാണ് ഇപ്പോള്‍ തരിശുനിലമായി കിടക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കൃഷിവകുപ്പും പഞ്ചായത്തും ഏറ്റെടുത്ത് ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക് നെല്‍കൃഷി ചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറയ്ക്കല്‍ സുന്ദരന്‍, കെ.എം വിനോഭായ്, ജോസ് കെ.സൈമണ്‍, പി.ഗോപി, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.