Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയിലെ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
25/01/2018
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ തിരുനാളിന് സമാപനം കുറിച്ചു നടന്ന പ്രദക്ഷിണം പട്ടശ്ശേരി കുരിശ്ശടിയിലേക്ക് പുറപ്പെടുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹ തിരുനാള്‍ ആഘോഷം സമാപിച്ചു. സമാപനം കുറിച്ചുനടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. മുല്ലപ്പൂമാലകള്‍കൊണ്ട് അലങ്കരിച്ചാണ് തിരുകുടുംബത്തിന്റെ രൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്. പട്ടശ്ശേരി കുരിശ്ശടിയിലേക്ക് പുറപ്പെട്ട പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ദര്‍ശന സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിയത്. വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി, സഹവികാരി ഫാ. അലക്‌സ് മേക്കാംതുരുത്തില്‍, ജോമോന്‍ മാത്യു അഞ്ചുമുറിയില്‍, ജോസഫ് മാത്യു പള്ളിയില്‍, ജോര്‍ജ്ജ് മായംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോണ്‍ പൈനുങ്കല്‍, ഫാ. ആന്റോ പുതുവ, ഫാ. ഷൈന്‍ കളരിത്തറ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.