Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം
18/01/2016

ഉദയനാപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിഭവന്‍ വഴി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി അദ്ധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ സജീവ്.കെ.എസ്, ജമീല നടരാജന്‍, സന്ധ്യാമോള്‍, ശശികല എന്നിവര്‍ പങ്കെടുത്തു. വീട്ടുവളപ്പില്‍ ജൈവപച്ചക്കറി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ പെടുത്തി പച്ചക്കറി വിത്ത് സൗജന്യമായും 53കിലോ ജൈവവളം 75% സബ്‌സിഡിയിലും നല്‍കുന്നതാണ്. പദ്ധതിയോടനുബന്ധിച്ചുളള ക്ലാസ്സ് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ റിട്ട. പ്രൊഫസര്‍.ഡോ. എന്‍.കെ.ശശിധരന്‍ നയിച്ചു.