Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബധര്‍ണ്ണ നടത്തി
23/01/2018
പെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം ഡിപ്പോയില്‍ നടത്തിയ കുടുംബധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മാസങ്ങളായി കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വൈക്കം ഡിപ്പോയില്‍ കുടുംബധര്‍ണ്ണ നടത്തി. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. കെ.ബി സദാശിവന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി തമ്പുരാന്‍, എന്‍.ശിശുപാലന്‍, പി.വി പത്മനാഭന്‍, കെ.ടി പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.