Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതി -ആദ്യ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍.
22/01/2018
സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയിലെ ആദ്യവീടിന്റെ അവസാനഘട്ട കോണ്‍ഗ്രീറ്റ് ജോലി നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്ന പദ്ധതിയില്‍ ആദ്യ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഓരോ അധ്യായന വര്‍ഷവും നാല് വിദ്യാര്‍ത്ഥികള്‍ക്ക് വീതമാണ് വീട് നല്‍കുന്നത്. 26 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. ആദ്യ വീടിന്റെ കോണ്‍ഗ്രീറ്റ് ജോലികള്‍ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, ഷാജി ടി.കുരുവിള, കെ.എസ് സിന്ധു , ടി.പി അജിത്ത്, പ്രിയ ഭാസ്‌ക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 3-ാമത് വീട് തലയാഴം പഞ്ചായത്തില്‍ ഈട്ടാത്തറ സൂര്യബാബുവിന് നല്‍കും. ഇതിന്റെ ശിലാസ്ഥാപനം 27ന് രാവിലെ 8.45ന് ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ചേര്‍ന്ന് നിര്‍വ്വഹിക്കും.