Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
22/01/2018
ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ജഗദീഷ് പോറ്റി സഹകാര്‍മികനായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍ അവകാശിയായ കുടുംബക്കാര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിന് ശേഷം അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് ജി.വിജയകുമാര്‍, മാനേജര്‍ വി.കെ ശങ്കരനാരായണന്‍നായര്‍, ഇ.ഡി ജയന്‍നായര്‍, ടി.എന്‍ ഗോപിനാഥന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, പി.കെ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.