Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീര്‍പ്പാറ അസ്സീസ് മൗണ്ട് ഹയര്‍ സെക്കന്ററി ബധിര വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് 26ന് സമാപനമാവും.
22/01/2018

വൈക്കം: നീര്‍പ്പാറ അസ്സീസ് മൗണ്ട് ഹയര്‍ സെക്കന്ററി ബധിര വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് 26ന് സമാപനമാവും. അന്ധതയുടെയും ബധിരതയുടെയും ലോകത്ത് ഒറ്റപ്പെട്ടുപോയ അനേകം ബാല്യകൗമാരങ്ങള്‍ക്ക് വെളിച്ചവും ശബ്ദവുമായി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ 1968-ല്‍ മോണ്‍. ജോസഫ് കണ്ടത്തിലച്ചന്‍ സ്ഥാപിച്ചതാണ് ഈ ബധിരവിദ്യാലയം. 26ന് വൈകിട്ട് 5ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ജോസ് കെ മാണി എം.പി അദ്ധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സി.സെലസ്റ്റിന്‍ ഫ്രാന്‍സീസ് സ്മരണിക പ്രകാശനം നടത്തും. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ റവ. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സഹപാഠിക്കൊരു വീട് ധനസഹായം കൈമാറല്‍ സി.ക്ലെറ്റി ഫ്രാന്‍സീസ് നിര്‍വഹിക്കും. എന്‍ഡോവ്‌മെന്റ് വിതരണം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസിക്കുട്ടിയും, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ ഉപഹാരസമര്‍പ്പണവും നടത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍ സമ്മാനദാനം നടത്തും. ഫാ.ഷിബു പേഴുംതോട്ടത്തില്‍, സി.സ്മിതാമേരി, ലൂക്ക് മാത്യു, സി.ആശാ ഫ്രാന്‍സീസ്, എം.മോഡിലാല്‍, ഇ.ജെ ജോര്‍ജ്ജ്, കെ.വി.ഫ്രാന്‍സീസ്, ജയ ഫ്രാന്‍സീസ്, ജീവ ഫ്രാന്‍സീസ് എന്നിവര്‍ സംസാരിക്കും. ഫാ.അബ്രാഹാം പൂച്ചക്കാട്ട്, കലാ മങ്ങാട്ട്, സുധര്‍മ്മന്‍, ടി.കെ മിനി, കെ.കെ മോഹനന്‍, ആന്‍സമ്മ കുര്യാക്കോസ് എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിക്കും. സമ്മേളനത്തില്‍ ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക സി.അനറ്റ് ഫ്രാന്‍സിസ്, വില്‍സമ്മ ടീച്ചര്‍, അനധ്യാപകരായ പവിത്രന്‍ കെ.പി, വര്‍ഗീസ്.എം, നിര്‍മ്മല വി.എം എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കും. തുടര്‍ന്ന് കലാസന്ധ്യയും നടത്തും.