Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തും.
22/01/2018

കോട്ടയം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (23ന്) രാവിലെ 10.30ന് എം.ജി യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടത്തും. ഇന്ത്യന്‍ ഭരണഘടന നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നടത്തുന്ന സെമിനാര്‍ എം.ജി യൂണിവേഴ്‌സിറ്റി ഐ.ആര്‍ എം.വി ബിജുലാല്‍ ഉദ്ഘാടനം ചെയ്യും. ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ.അനില്‍കുമാര്‍ വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് സ്വാഗതമാശംസിക്കും. ഐപ്‌സോ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അനിയന്‍ മാത്യൂ, എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. എ.ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ബൈജു വയലത്ത് കൃതജ്ഞത പറയും.