Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭിന്നശേഷിയുള്ളവരുടെ നേതൃസംഗമം
22/01/2018
സഹൃദയ സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെ നേതൃസംഗമം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വിന്‍സെന്റ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭിന്നശേഷിയുള്ളവര്‍ക്ക് തങ്ങളുടെ അവകാശങ്ങളേയും ആനുകൂല്യങ്ങളേയും കുറിച്ച് അറിവുനേടാന്‍ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാണെന്ന് സാമൂഹ്യ നീതി ജില്ലാ ഓഫീസര്‍ പ്രീതി വിന്‍സെന്റ് അഭിപ്രായപ്പെട്ടു.എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെ പഞ്ചായത്തുതലനേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി വിന്‍സെന്റ്. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍ ഫാ. ഡേവിസ് പടയ്ക്കല്‍, സഹൃദയ സ്പര്‍ശന്‍ കോ-ഓര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, ഷൈജു വടക്കന്‍, ജോസഫ് തെക്കേക്കര, കൃഷ്ണന്‍കുട്ടി, ഷിബിന്‍ ഷാജി വര്‍ഗീസ്, അനു ആന്റണി എന്നിവര്‍ സംസാരിച്ചു.