Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്ലിനുവേണ്ടി സര്‍വകക്ഷി യോഗം വിളിക്കണം: രമേശ് ചെന്നിത്തല
22/01/2018

വൈക്കം: പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയക്ക് കത്തുനല്‍കി. കേരള നിയമസഭ ഐകകണ്‌ഠേന സ്വകാര്യവല്‍കരണത്തിനെതിരെ പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും കമ്പനി വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ സ്വകാര്യവല്‍കരണത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിക്ക് അനുകൂലമായി താല്‍ക്കാലിക സ്റ്റേ ലഭിച്ചെങ്കിലും സ്റ്റേ നീക്കി കമ്പനി വില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കമ്പനി ആരംഭിച്ച കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ കോടികള്‍ വിലമതിക്കുന്ന 800 ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ചാണ് വ്യവസായികള്‍ കമ്പനി വാങ്ങുന്നതിന് ശ്രമം നടത്തുന്നത്. സംസ്ഥാനത്തിന്റെ വനഉല്‍പന്നങ്ങളായ ഈറ്റ, മുള, റീഡ്, പള്‍പ്‌വുഡ് എന്നിവ ഇതിന്റെ മറവില്‍ കൊള്ളടയിക്കുന്നതിനും സ്വകാര്യകമ്പനികള്‍ക്ക് കഴിയും. പ്രദേശത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള കമ്പനി സൗജന്യ കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത് ചൂണ്ടിക്കാണിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മാസങ്ങളോളം ബഹുജനസമരം നടത്തിയിരുന്നു. പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനായി ആവശ്യമെങ്കില്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.