Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതു വിദ്യാഭ്യാസ മേഖല വികസിപ്പിക്കണം: എ.കെ.എസ്.ടി.യു
22/01/2018
ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം വൈക്കത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആള്‍ കേരള സ്‌ക്കുള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തി കണക്കിലെടുത്ത് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വികസിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, സി. കെ. ആശ എം. എല്‍. എ., വി. എസ്. ജോഷി, പി.സുഗതന്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, എന്‍.ഗോപാലകൃഷ്ണന്‍, എന്‍.പ്രകാശ്, അനുപ എം. ദാസ്, പി.ആര്‍ പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.