Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍ശ്ലേംപള്ളി-കരിയില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു
18/01/2016
ഓര്‍ശ്ലേംപള്ളി-കരിയില്‍ പാലത്തിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വ്വഹിക്കുന്നു

ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാര്‍ഡുകളിലെ തീരദേശ പ്രദേശങ്ങളായ കരിയില്‍, നേരേകടവ്, പനമ്പുകാട് തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഓര്‍ശ്ലേംപള്ളി-കരിയില്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. നാടിന് ഉത്സവഛായ പകര്‍ന്ന് നടന്ന പാലത്തിന്റെ ഉദ്ഘാടനം വൈക്കം എം.എല്‍.എ കെ.അജിത്ത് നിര്‍വ്വഹിച്ചു. കരിയില്‍, നേരേകടവ് പ്രദേശങളിലുള്ളവര്‍ക്ക് ആയുര്‍വേദ ആശുപത്രി, കോലോത്തുംകടവ് മാര്‍ക്കറ്റ്, വൈക്കം ടൗണ്‍, ഗവ:ആശുപത്രി എന്നിവിടങ്ങളില്‍ എത്താനുള്ള എളുപ്പമാര്‍ഗ്ഗമാകും ഈ പാലം. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ അനുവദിച്ചാണ് പാലം നിര്‍മ്മിച്ചത്. കെ.എല്‍.ഡി.സിക്കായിരുന്നു നിര്‍വ്വഹണ ചുമതല. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍.ഡി.സി അസി.എക്‌സി.എന്‍ജിനീയര്‍ സഞ്ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാതമ്പി, ജനപ്രതിനിധികളായ അനിജിപ്രസാദ്, പി.എസ്.മോഹനന്‍, പി.പി.ദിവാകരന്‍, പ്രവീണ സിബി, പി.ആര്‍.രാമകൃഷ്ണന്‍, പി.മുകുന്ദന്‍, കെ.വേണുഗോപാല്‍, അഡ്വ.ജയിംസ് കടവന്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ പുഷ്‌ക്കരന്‍, ജയാ ഷാജി, ശശികല, നിര്‍മ്മാണ കമ്മിററി കണ്‍വീനര്‍ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.