Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്വാസകോശ രോഗ നിര്‍ണയ ക്യാമ്പ്
22/01/2018
കുടവെച്ചൂര്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ സേവനപരിപാടികളുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കുടവെച്ചൂര്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ശ്വാസകോശ രോഗ നിര്‍ണയ ക്യാമ്പും കര്‍ഷകര്‍ക്ക്്് ജൈവപച്ചക്കറി വിത്തുകളും വിതരണവും നടത്തി. സി.കെ ആശ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൊന്നപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രോഗ നിര്‍ണയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തളയും, പച്ചക്കറി വിത്ത് വിതരണം പഞ്ചായത്ത് അംഗം കെ.ആര്‍ ഷൈലകുമാറും ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി.ഒ വിനയചന്ദ്രന്‍, സുരേഷ് കുമാര്‍, സുന്ദരന്‍ അറയ്ക്കല്‍, യു.ബാബു, ഗിരീഷ്, തങ്കച്ചന്‍, വി.ശശി എന്നിവര്‍ പ്രസംഗിച്ചു.