Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന മൂല്യങ്ങളെ സ്വാംശീകരിക്കുക
18/01/2016

നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച ഉദാത്തമായ മാനവവാദ മൂല്യങ്ങള്‍ ഈ മണ്ണില്‍ പുന:പ്രതിഷ്ഠിക്കേണതുണ്ടെന്ന് പ്രശസ്ത കവിയും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍. നവോത്ഥാന ചരിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ഗവ:ഗേള്‍സ് ഹൈസ്‌ക്കൂളില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍ അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന കുമാരനാശാനും കേരള നവോത്ഥാനവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജന്‍ അക്കരപ്പാടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍, നഗരസഭാ അദ്ധ്യക്ഷന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ബാനര്‍ സാംസ്‌ക്കാരിക സമിതിയിലെ എം.കൃഷ്ണകുമാര്‍ വിഷയാവതരണം നടത്തി. ഡോ.കെ.എസ്.ഇന്ദു, വൈക്കം ബാബു, കെ.ശിവദാസ്, എം.കെ.കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന കവിയരങ്ങ് മണര്‍കാട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കൃഷ്ണകുമാര്‍, അരവിന്ദന്‍ കെ.എസ്.മംഗലം, ലാലപ്പന്‍, ശ്രീജേഷ്, കെ.ആര്‍.സുശീലന്‍, ബ്രഹ്മമംഗലം ദയാനന്ദന്‍, ഭഗീരഥി, കുമാരി അശ്വതിഘോഷ്, ആതിര തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.