Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുപ്പട്ടദാന ശുശ്രൂഷയും പ്രഥമദിവ്യബലിയര്‍പ്പണവും
17/01/2018

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തില്‍ ഇന്ന് (18ന്) രാവിലെ 9ന് എറണാകുളം -അങ്കമാലി അതിരൂപതാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കാര്‍മ്മികത്വത്തില്‍ ഡീക്കന്‍ ടോണി ബ്ലായിലിന്റെ തിരുപ്പട്ടദാന ശുശ്രൂഷയും പ്രഥമദിവ്യബലിയര്‍പ്പണവും നടക്കും. 20ന് രാവിലെ 6.15ന് വിശുദ്ധകുര്‍ബാനയും തിരുനാള്‍ കൊടിയേറ്റും നടക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനമായ 21ന് അമ്പ് എഴുന്നള്ളിപ്പ് വീടുകളിലേക്കും വൈകുന്നേരം 5.30ന് വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയിലേക്കും നടക്കും. തുടര്‍ന്ന് നവവൈദീകരായ ഫാ. ടോണി ബ്ലായില്‍, ഫാ. ജോയല്‍ ഇഞ്ചിക്കുഴിയില്‍, ഫാ. മാത്യൂ വാരിക്കാട്ടുപ്പാടം എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.